റെയിൽവേ പാളത്തിൽ കല്ലുകൾ നിരത്തി വച്ചു; കണ്ണൂരിൽ രണ്ട് ആറാം ക്ലാസ് വിദ്യാർത്ഥികൾ പിടിയിൽ


 
 കണ്ണൂർ: വളപട്ടണത്ത് റെയിൽവേ പാളത്തിൽ കല്ല് വച്ച് രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. സ്കൂളിൽ പരീക്ഷയ്ക്ക് പോകുന്ന തിനു തൊട്ടുമുൻപാണ് വളപട്ടണം സ്വദേശിക ളായ രണ്ട് ആൺകുട്ടി കൾ പാളത്തിൽ കല്ലുകൾ നിരത്തി വച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

ഈ ഭാഗത്ത് ട്രെയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിൽ പാളങ്ങളി‌ൽ പൊലീസ് പട്രോളിങുണ്ട്. അതിനിടെയാണ് വളപട്ടണം പൊലീസ് കുട്ടികളെ പിടികൂടിയത്. 

ആറാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. രക്ഷിതാക്കളേയും കൂട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇൻസ്പെക്ടർ എംടി ജേക്കബ് വ്യക്തമാക്കി.


Previous Post Next Post