ന്യൂസിലാൻഡിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു


ന്യൂസിലൻഡ് : . ന്യൂസിലൻഡിൽ ജോലി ചെയ്യുകയായിരുന്ന വിഷ്ണു ഷാജി(32) നിര്യാതനായി. തൊടുപുഴ നീലപ്പാറ സ്വദേശിയാണ്. കഴിഞ്ഞ നാല് വർഷമായി ന്യൂസിലൻഡിൽ  ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ന്യൂസിലൻഡിൽ വന്നിട്ട് ഒരു വർഷമേ ആകുന്നുള്ളു. രാവിലെ ഭാര്യയെ ജോലി കൊണ്ട് പോയി വിട്ടിട്ട് വീട്ടിൽ വന്നു  ഉറങ്ങുകയായിരുന്നു എന്നാണ് വിവരം. ജോലിക്കു ചെല്ലാതായപ്പോൾ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന്  അന്വേഷിച്ചു ചെന്നപ്പോഴാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈലന്റ് അറ്റാക്ക് ആണെന്നാണ് പ്രാഥമിക വിവരം. ക്രൈസ്റ്റ്ചർച്ചിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. ന്യൂസിലൻഡിൽ ഈ ആഴ്ചയിൽ മരണപ്പെടുന്ന രണ്ടാമത്തെ മലയാളി ആണ്.
Previous Post Next Post