കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തവെ വീട് ഒരുവശത്തേക്ക് ചരിഞ്ഞു…ഇനി...





കൊച്ചി: കൊച്ചി എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ വിലയിരുത്തല്‍. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ഈ കെട്ടിടം ചരിഞ്ഞ് നില്‍ക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് വീടുയര്‍ത്താന്‍ ശ്രമിച്ചത്. ജാക്കിയുടെ ലിവര്‍ തെറ്റിയതാണ് വിനയായത്.

കഴിഞ്ഞ കുറേകാലമായി ആള്‍ത്താമസമില്ലാത്ത കെട്ടിടമാണിത്. മഴക്കാലത്ത് താഴത്തെ നിലയിലേക്ക് വെള്ളം കയറുന്ന സാഹചര്യമുള്ളതിനാല്‍ അത് പരിഹരിക്കാനാണ് ചെന്നൈ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുന്നത്. കെട്ടിടം നാലടിയോളം ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ചെറിയൊരു പാകപിഴയാണ് അപകടകരമായ രീതിയില്‍ കെട്ടിടം ചരിയാന്‍ ഇടയാക്കിയത്.
Previous Post Next Post