വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശിയെ കുവൈത്തി പൗരനെ പോലെ പരി​ഗണിക്കണം: പുതിയ നിര്‍ദേശം ഇങ്ങനെ


കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നത് സംബന്ധിച്ച നിയമത്തിനുള്ള നിർദ്ദേശം സമര്ർപ്പിച്ച് ദേശീയ അസംബ്ലിയിലെ സ്പീക്കർ അഹമ്മദ് അൽ-സദൂൻ. വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നത് സംബന്ധിച്ച് നിയമപ്രകാരം അറ്റാച്ച് ചെയ്ത നിർദ്ദേശം അതിന്റെ വിശദീകരണ മെമ്മോറാണ്ടം സഹിതം വീണ്ടും സമർപ്പിക്കുകയായിരുന്നു. ദേശീയ അസംബ്ലി ഇത് സംബന്ധിച്ചുള്ള നിയമങ്ങൾ അം​ഗീകരിച്ചിരുന്നു.

വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശന വിസ ലഭിക്കാനുള്ള അവരുടെ അഭ്യർത്ഥന പ്രകാരം ഒരു എൻട്രി വിസ അഭ്യർത്ഥിക്കുമ്പോൾ ഒരു കുവൈത്തി പൗരനെപ്പോലെ തന്നെ പരിഗണിക്കപ്പെടുമെന്നാണ് ആ‌ർട്ടിക്കിൾ ഒന്നിൽ പറയുന്നത്. വിരലടയാളം എടുക്കുന്നതും മറ്റും പോലുള്ള കുവൈത്തി പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങൾക്ക് സമാനമായി ഓരോ രാജ്യങ്ങളിലെയും പൗരന്മാർക്കും വ്യവസ്ഥകളുണ്ടാകും. നടപടിക്രമങ്ങൾ സംബന്ധിച്ച് മന്ത്രിമാരുടെ കൗൺസിൽ തീരുമാനം പുറപ്പെടുവിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രിയും മന്ത്രിമാരും ഈ നിയമം നടപ്പിലാക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്യുമെന്ന് ആർട്ടിക്കിൾ രണ്ടിൽ പറയുന്നു. ചില വിദേശ രാജ്യങ്ങൾ കുവൈത്തി പൗരന്മാർക്ക് ആ രാജ്യങ്ങളിലേക്ക് പ്രവേശന വിസ അനുവദിക്കുന്നതിന് മുമ്പ് വിരലടയാളവും മറ്റും എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നുള്ള കാര്യവും അധികൃതർ ചൂണ്ടിക്കാട്ടി.
أحدث أقدم