2016മാർച്ച് ആറിനാണ് മണി അന്തരിച്ചത്. ജന്മാനാട്ടിൽ കലാഭവൻ മണിയുടെ സ്മാരകത്തിനായി നഗരമധ്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ 20സെന്റ് സാംസ്‌കാരിക വകുപ്പിന് കൈമാറി മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഫോക്‌ലോർ അക്കാദമിയുടെ ഉപകേന്ദ്രമായാണ് ദേശീയപാതയോരത്ത് സ്മാരകം വിഭാവനം ചെയ്തത്. നാടൻ കലകളുടെ പഠനം, ഗവേഷണം പരിശീലനം എന്നിവയ്ക്ക് പ്രവർത്തിക്കാനായിരുന്നു ധാരണ. മണ്ണ് പരിശോധനയും നിർമാണോദ്ഘാടനവും നടന്നെങ്കിലും പിന്നീട് ഒന്നും മുന്നോട്ട് പോയില്ല. അതേസമയം കാലഭവൻ മണി സ്മാരക പാർക്കിന്റെ രണ്ടാംഘട്ട നിർമാണവും ആരംഭിച്ചിട്ടില്ല.