തൃശൂർ : മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്.
മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധ നയെന്നാണ് വിവരം.
കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോൾ എസി മൊയ്തീൻ വീട്ടിലുണ്ടായിരുന്നു. മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.
കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.