കഥകളിക്കിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു







 ആലപ്പുഴ : കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ ആണ് മരിച്ചത്. 

ചേര്‍ത്തല മരുത്തോര്‍ വട്ടം ധന്വന്തരി ക്ഷേത്ര ത്തില്‍ കഥകളി അവത രിപ്പിക്കുന്നതിനിടെയാണ് മരണം. 

പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന് ശേഷം രഘുനാഥ് ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോള്‍ പെട്ടെന്ന് വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

 ഉടന്‍തന്നെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Previous Post Next Post