ഏറ്റുമാനൂരിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.



ഏറ്റുമാനൂർ : അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ആനമല ഭാഗത്ത് നിരപ്പേൽ വീട്ടിൽ ക്രിസ്റ്റഫർ എന്ന് വിളിക്കുന്ന ദേവൻ സി. ചെല്ലപ്പൻ  (56) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയായ 67 കാരനായ ഗൃഹനാഥനെ  വീട് മുറ്റത്ത് അതിക്രമിച്ചു കയറി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇയാൾ മുൻപ് ദേവൻ അസഭ്യം വിളിച്ചതിന് പരാതി നൽകിയിരുന്നു. ഇതിൽ ഉള്ള   വിരോധം മൂലമാണ് ദേവൻ വീട് മുറ്റത്ത്   അതിക്രമിച്ചു കയറി  67 കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ സാഗർ എം.പി, ഷാജഹാൻ സി.പി.ഓ അനീഷ് സിറിയക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم