ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റിന് തീ​പി​ടിച്ചു..


പാ​ല​ക്കാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ തീ​പി​ടി​ച്ചു. കി​നാ​ശേ​രി സ്വ​ദേ​ശി ഹ​സീ​ന​യു​ടെ സ്കൂ​ട്ട​റാ​ണ് ക​ത്തി ​ന​ശി​ച്ച​ത്. പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ലാ​ണ് സം​ഭ​വം. ഹ​സീ​ന​യും ഭ​ർ​ത്താ​വ് റി​യാ​സും സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ വാ​ഹ​ന​ത്തി​ൽ ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്ന്, വാ​ഹ​നം നി​ർ​ത്തി ഇ​രു​വ​രും സ്കൂ​ട്ട​റി​ൽ​ നി​ന്ന് ഇ​റ​ങ്ങി. ഉ​ട​ൻ ​ത​ന്നെ തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു.
Previous Post Next Post