മലപ്പുറത്ത് നാലുവയസുകാരിക്ക് പീഡനം; അതിഥി തൊഴിലാളി പിടിയിൽ
മലപ്പുറം: ചേളാരിയിൽ നാല് വയസുകാരിക്ക് പീഡനം. അന്യസംസ്ഥാന തൊളിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
പോലീസ് കുട്ടിയുടെ മൊഴിയും രേഖപ്പെട്ടുത്തി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തായ മധ്യപ്രദേശ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മാതാപിതാക്കൾ വിവരം തിരൂരങ്ങാടി പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.