മലയാളി വിദ്യാർഥി ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മരിച്ചു


 
പത്തനംതിട്ട: ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി പ്ലാത്താനത്ത് ജോൺ മാത്യുവിന്റെ മകൻ ജെഫിൻ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ സിഡ്നിയിലായിരുന്നു അപകടം. പൊലീസ്  വിവരമറിയിച്ചത് അനുസരിച്ച് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഓസ്‌ട്രേലിയയിൽ മാതാപിതാക്കളോടൊപ്പമാണ് ജെഫിൻ താമസിക്കുന്നത്. ഇവർ താമസിക്കുന്നതിന് 1,500 കിലോമീറ്റർ അകലെയായിരുന്നു അപകടം.
Previous Post Next Post