വാഹനത്തിന് മുകളിൽ റീത്ത്.. റീത്തിന് ഒപ്പം നിന്റെ സമയം അടുത്തെന്ന് കുറിപ്പും.. പോലീസിൽ പരാതി നൽകി വാഹന ഉടമ
ജോവാൻ മധുമല 0
കണ്ണൂർ: വാഹനത്തിന് മുകളിൽ റീത്തു വെച്ചതായി പരാതി. പാപ്പിനിശ്ശേരി വെസ്റ്റിൽ പുളുക്കൂൽ ഹൗസിൽ രാജേഷിന്റെ വാഹനത്തിലാണ് റീത്ത് വച്ചത്. ആദരാഞ്ജലികൾ എന്നെഴുതിയ റീത്തിൽ നിന്റെ സമയം അടുത്തെന്നും കുറിച്ചിട്ടുണ്ട്. സംഭവത്തിൽ രാജേഷ് വളപട്ടണം പൊലീസിൽ പരാതി നൽകി