ഏറ്റുമാനൂർ എസ് എം എസ് കോളേജിന്റെ പുതിയ ക്യാമ്പസ് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്‌ഘാടനം ചെയ്തു.




ഏറ്റുമാനൂർ : സംവേദനക്ഷമതയും സർഗശേഷിയും സമന്വയിപ്പിക്കുന്ന  കോഴ്സ്കളും, പാഠ്യക്രമവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിന്റെ  പുതിയ ക്യാംപസ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അന്താരാഷ്ട്ര നിലവാരമുള്ള തൊഴിൽ - സംരംഭകത്വ കോഴ്സുകൾ. ലൗലി ജോർജ് (നഗരസഭാ അദ്ധ്യക്ഷ)  ഉത്‌ഘാടനം ചെയ്തു.
ആത്മ നിർഭരത സെമിനാർ ഹാൾ ഏറ്റുമാനൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ബീന എസ് ഉത്‌ഘാടനം ചെയ്തു. 
വിസ്റ്റ ഗ്ലോബൽ പ്രസാധന രംഗത്തേക്ക് പ്രവേശിച്ചതിന്റെ ഭാഗമായുള്ള ആദ്യ പുസ്തകം വിദ്യാഭ്യാസ വിചക്ഷണനും പ്രവാസി മലയാളിയുമായ ഡോ. ഇ. എം. പൂമൊട്ടിൽ രചിച്ച "കാവ്യ സന്ദേശം" പുറത്തിറക്കി. യോഗത്തിൽ എസ് എം എസ്  കോളേജ് പ്രിൻസിപ്പൽ ഡോ. സൂര്യ പ്രദോഷ് അധ്യക്ഷത  വഹിച്ചു ഡോ. അശോക് അലക്സ് ഫിലിപ്പ്, അഞ്ജന, ദിവ്യ, സുരഭി സുഭാഷ്, അരവിന്ദാക്ഷൻ നായർ, ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഹേമന്ത് കുമാർ, സുഗന്ധി സിജോ എന്നിവർ പ്രസംഗിച്ചു.
أحدث أقدم