കര്‍ണാടകയില്‍ ട്രെയിനില്‍ തീപിടിത്തം. മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്


ബെംഗളൂരു: കര്‍ണാടകയില്‍ ട്രെയിനില്‍ തീപിടിത്തം. മുംബൈ- ബെംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിനിന്റെ കോച്ചുകളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. രണ്ട് കോച്ചുകൾക്ക് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി 2 മണിക്കൂറിന് ശേഷമാണ് സംഭവം. ആളപായമോ മറ്റ് പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
أحدث أقدم