എടിഎം കുത്തിത്തുറന്നപ്പോൾ കാലി; സിസിടിവി അടക്കം തല്ലിപ്പൊട്ടിച്ച്‌ മോഷ്‌ടാക്കൾ, അന്വേഷണം







 മുംബൈ: എടിഎം കുത്തിത്തുറന്ന മോഷ്ടാക്കള്‍ക്ക് വെറും കയ്യോടെ മടക്കം. മഹാരാഷ്ട്രയിലെ പല്‍ഗാറിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെ മസ്വാനില്‍ ദേശീയ ബാങ്കിന്റെ എടിഎമ്മാണ് മോഷ്ടാക്കൾ കവരാൻ ശ്രമിച്ചത്. എന്നാൽ കുത്തിത്തുറന്നപ്പോൾ മെഷീൻ കാലി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടർന്ന് എടിഎം പ്രവർത്തനരഹിതമായിരുന്നു. ഇതു മനസിലാക്കാതെയാണ് മോഷ്ടാക്കൾ എടിഎം മോഷണത്തിന് എത്തിയത്. എടിഎമ്മിനുള്ളില്‍ പണം സൂക്ഷിച്ചിരുന്നില്ലെന്ന് ബാങ്ക് അധൃകർ വ്യക്തമാക്കി.

മോഷണ ശ്രമത്തിന് പിന്നാലെ മോഷ്ടാക്കള്‍ എടിഎം മെഷീനും സിസിടിവി കാമറയുമടക്കം തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


أحدث أقدم