പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമുദായ നേതാക്കളെ കണ്ട് കെ.സുധാകരന്‍


കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സമുദായ നേതാക്കളെ കണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

 എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. പിന്നാലെ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെയും കെ സുധാകരന്‍ കണ്ടു.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തിയും പിന്നാലെ മുതിര്‍ന്ന നേതാക്കളും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അവസാന ഘട്ടത്തിലാണ് കെപിസിസി അധ്യക്ഷന്‍ നേരിട്ടെത്തിയത്.

 സുകുമാരന്‍ നായരില്‍ നിന്നും മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരന് ഒപ്പമുണ്ടായിരുന്നവര്‍ പ്രതികരിച്ചു.


أحدث أقدم