ഇനി കോളുകള്‍ എളുപ്പം തിരിച്ചറിഞ്ഞ് ആശയവിനിമയം നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്







 പയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയാ യി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.

 ഇക്കൂട്ടത്തില്‍ പുതിയതായി കോള്‍ നോട്ടിഫിക്കേഷന് പുതിയ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡിന്റെ ബീറ്റ വേര്‍ഷനില്‍ (2.23.16.14) പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്.

ബട്ടണ്‍ ഡിസൈനില്‍ മാറ്റം വരുത്തി ഐക്ക ണോട് കൂടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്‍കമിങ് കോളുകള്‍ മനസിലാക്കി അതിന നുസരിച്ച് എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

ഇന്‍കമിങ് കോളുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍. നിലവില്‍ കോള്‍ സ്വീകരിക്കാനും നിരാകരിക്കാനും ബട്ടണ്‍ അനുവദി ച്ചിട്ടുണ്ട്. ഇനിമുതല്‍ ഇന്‍കമിങ് കോളുകള്‍ മനസിലാക്കി എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയും വിധമാണ് ക്രമീകരണം.

 കോളുകള്‍ തിരിച്ചറി ഞ്ഞ് എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുംവിധം പുതിയ ഐക്കണുക ളുടെ സഹായത്തോടെ യാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. 

ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Previous Post Next Post