കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അപകടത്തിൽ മരണം 5ആയി. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പള്ളത്തടക്കം എന്ന സ്ഥലത്ത് വെച്ചാണ് ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചത്. ഓട്ടോയുടെ ഒരു ഭാഗം നിശ്ശേഷം തകർന്നു. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗർ, ഉമ്മു ഹലീമ എന്നിവരാണ് മരിച്ചത്. കുട്ടികളെ വീട്ടിലെത്തിച്ചതിന് ശേഷം തിരികെ വരികയായിരുന്നു സ്കൂള്‍ബസ്, അതു കൊണ്ട് തന്നെ വന്‍അപകടമാണ് ഒഴിവായത്.
സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അപകടത്തിൽ മരണം 5ആയി….
ജോവാൻ മധുമല
0
Tags
Top Stories