പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്



കോഴിക്കോട്: താമരശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്'. രണ്ടു വർഷത്തോളമായി പെൺകുട്ടി നിരന്തരമായി പീ‍ഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് സ്കൂൾ അധികൃതരെ അറിയിക്കുകയും സ്കൂൾ അധികൃതർ പെൺകുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പെൺകുട്ടി എല്ലാ വിവരവും പറയുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്.
Previous Post Next Post