വീണ്ടും ഭാരത് ജോഡോ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്

 
ന്യൂഡൽഹി : ഭാരത് ജോഡോയുടെ ഒന്നാം വാർഷികത്തിൽ എല്ലാ സംസ്ഥാനങ്ങളിലെ ജില്ലകൾ തോറും ഭാരത് ജോഡോ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. സെപ്റ്റംബർ ഏഴിനാണ് ഒന്നാം വാർഷികം. ഡൽഹിയിൽ യാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ല. G20 പശ്ചാത്തലത്തിലാണ് യാത്ര അനുമതി ലഭിക്കാത്തത്.

ഇതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് വിമർശനം. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘എക്സ്’ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ വിമർശനം.

Previous Post Next Post