മൃതദേഹം നാല് കഷണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍കണ്ണൂര്‍: തലശേരി - കുടക് അന്തര്‍സംസ്ഥാനപാതയില്‍ ട്രോളിബാഗില്‍ മൃതദേഹം തളളിയ നിലയില്‍. കൂട്ടുപുഴയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുളള മാക്കൂട്ടം ചുരം പാതയിലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്ത് റോഡിനോടു അടുത്തുളള കുഴിയിലാണ് മൂന്ന് നീല ട്രോളിബാഗുകളില്‍ മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയ നിലയില്‍ വനത്തത്തില്‍ തളളിയ നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരം കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരിട്ടി,ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിലുളള മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തില്‍നിന്ന് മാറി വീരാജ് പേട്ട പോലീസ് സ്‌റ്റേഷനിലായതിനാല്‍ വീരാജ് പേട്ട പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നുണ്ട്. ഇരിട്ടി, പേരാവൂര്‍ ഭാഗങ്ങളില്‍നിന്ന് കാണാതായാവരുടെ ലിസ്റ്റ് കേരളാ പോലീസും ശേഖരിച്ചുവരികയാണ്. മൃതദേഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കര്‍ണാടക സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക സൂചന. സംഭവം കൊലപാതകമാണെന്ന വിലയിരുത്തലിലാണ് പോലീസ്.നാല് കഷ്ണങ്ങളാക്കിയാണ് മൃതദേഹം ട്രോളിബാഗിലുളളത്. തലയും ശരീരവും അറുത്തുമാറ്റി കഷ്ണങ്ങളാക്കി നിലയിലാണെന്നാണ് പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. അതിക്രൂരമായി കൊലപ്പെടുത്തിയശേഷം വിജനപ്രദേശമായ വനപ്രദേശത്ത് ദിവസങ്ങള്‍ക്കു മുന്‍പ് തളളിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മാക്കൂട്ടം ചുരം പാതയിലെ കൂട്ടുപുഴ എക്‌സൈസ് പോസ്റ്റിലെയും കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളിലും സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്.

Previous Post Next Post