കൃത്രിമ ഗർഭധാരണ ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് സ്വന്തം ബീജം കുത്തിവച്ച് ഡോക്ടർ; മകൾ കണ്ടെത്തിയത് 16 അർദ്ധ സഹോദരങ്ങളെ

കൃത്രിമ ഗർഭധാരണ ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് സ്വന്തം ബീജം കുത്തിവച്ച് ഡോക്ടർ; മകൾ കണ്ടെത്തിയത് 16 അർദ്ധ സഹോദരങ്ങളെ



വാഷിംഗ്ടൺ: കൃത്രിമ ഗർഭധാരണ ചികിത്സയ്ക്കിടെ ഡോക്ടർ രഹസ്യമായി സ്വന്തം ബീജം കുത്തിവച്ചെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. യുഎസിലെ ഇദാഹോയിൽനിന്നുള്ള 67 വയസ്സുകാരി ഷാരോൺ ഹായേസ് ആണു വാഷിങ്ടനിലെ ഡോക്ടർക്കെതിരെ പരാതി നൽകിയത്. 34 വർഷം മുൻപായിരുന്നു സംഭവം.

1989ൽ വാഷിംഗ്ടണിലെ സ്‌പോക്കെയ്ൻ ആസ്ഥാനമായുള്ള പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായ ഡോ. ഡേവിഡ് ആർ ക്ലേപൂളിൽ നിന്ന് താൻ ഫെർട്ടിലിറ്റി ചികിത്സ തേടിയെന്ന് പരാതിക്കാരി പറയുന്നു. അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിക്കാമെന്നു ഷാരോൺ സമ്മതം നൽകി. മുടി, കൺനിറം, ആരോഗ്യം, ജനിതകം തുടങ്ങിയ മേന്മകളുള്ള ദാതാക്കളിൽനിന്നേ ബീജം തിരഞ്ഞെടുക്കൂ എന്നു ഡോക്ടർ ഉറപ്പ് നൽകി



വാഷിംഗ്ടൺ : കൃത്രിമ ഗർഭധാരണ ചികിത്സയ്ക്കിടെ ഡോക്ടർ രഹസ്യമായി സ്വന്തം ബീജം കുത്തിവച്ചെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. യുഎസിലെ ഇദാഹോയിൽനിന്നുള്ള 67 വയസ്സുകാരി ഷാരോൺ ഹായേസ് ആണു വാഷിങ്ടനിലെ ഡോക്ടർക്കെതിരെ പരാതി നൽകിയത്. 34 വർഷം മുൻപായിരുന്നു സംഭവം.

1989ൽ വാഷിംഗ്ടണിലെ സ്‌പോക്കെയ്ൻ ആസ്ഥാനമായുള്ള പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായ ഡോ. ഡേവിഡ് ആർ ക്ലേപൂളിൽ നിന്ന് താൻ ഫെർട്ടിലിറ്റി ചികിത്സ തേടിയെന്ന് പരാതിക്കാരി പറയുന്നു. അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിക്കാമെന്നു ഷാരോൺ സമ്മതം നൽകി. മുടി, കൺനിറം, ആരോഗ്യം, ജനിതകം തുടങ്ങിയ മേന്മകളുള്ള ദാതാക്കളിൽനിന്നേ ബീജം തിരഞ്ഞെടുക്കൂ എന്നു ഡോക്ടർ ഉറപ്പ് നൽകി.

ഓരോ തവണ കാണാനെത്തുമ്പോഴും 100 ഡോളർ വീതം പണമായി ഡോക്ടർ കൈപ്പറ്റി. കോളജ് വിദ്യാർഥികളായ ബീജദാതാക്കൾക്ക് നൽകാനാണ് എന്നു പറഞ്ഞാണു തുക വാങ്ങിയിരുന്നത്.

എന്നാൽ 33 വയസ്സുകാരിയായ മകൾ ബ്രയാന ഹായേസ് ജനിതക പരിശോധനയ്ക്കായി തന്റെ ഡിഎൻഎ സാംപിൾ ഒരു വെബ്‌സൈറ്റിൽ നൽകിയപ്പോഴാണു രഹസ്യം വെളിപ്പെട്ടത്. തന്റെ യഥാർഥ പിതാവ് ആരാണെന്ന് അറിയുകയായിരുന്നു ബ്രയാനയുടെ ലക്ഷ്യം. ചെറിയ അന്വേഷണം മാത്രം നടത്തിയപ്പോൾ തന്നെ തനിക്ക് 16 അർദ്ധസഹോദരങ്ങളുണ്ടെന്ന് പെൺകുട്ടി കണ്ടെത്തി. ഇതോടെ യുവതി ഈ കാര്യം അമ്മയോട് പറയുകയും പരാതി നൽകുകയുമായിരുന്നു.
Previous Post Next Post