ഇസ്രയേലിൽ നിന്നും മൂന്നാമത്തെ വിമാനവും എത്തി; 197 പേരിൽ 18 മലയാളികൾ


 
ന്യൂഡല്‍ഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള മൂന്നാമത്തെ വിമാനം പുലര്‍ച്ചെ 1.15 ന് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്തില്‍ എത്തി.

 197 പേരടങ്ങിയ സംഘത്തിൽ 18 മലയാളികൾ ആണ് ഉള്ളത്. ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും രണ്ടാമത്തെ വിമാനം ഇന്നലെയാണ് ഡല്‍ഹിയില്‍ എത്തിയത്. 235 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഘത്തില്‍ 16 മലയാളികള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ഡല്‍ഹി കേരള ഹൗസിൽ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം.
Previous Post Next Post