🔮 വി. സജീവ് ശാസ്താരം
കഴിഞ്ഞ രണ്ടിൽപരം പതിറ്റാണ്ടുകളായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും ജ്യോതിഷ മാസികളിലും ജ്യോതിഷ സംബന്ധമായി എഴുതുന്നു ....
ജ്യോതിഷ പണ്ഡിതനായ ഇദ്ധേഹം ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്ക് ഇദ്ധേഹത്തെ ബന്ധപ്പെടേണ്ട നമ്പർ
- 96563 77700
🟤അശ്വതി : ബന്ധുജന സഹായം ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. വിദ്യാർഥികൾക്ക് ഉന്നത വിജയത്തിനും തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ലഭിക്കുവാനും സാധ്യത.സ്വന്തം ബിസിനസ്സിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം.
🔵ഭരണി : പ്രവർത്തന വിജയം കൈവരിക്കും , പൊതുപ്രവർത്തനത്തിൽ വിജയം, സുഹൃദ്സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന് സാധിക്കും. സന്താനങ്ങൾക്ക് രോഗ ബാധാ സാദ്ധ്യത , കുടുബപ്രശ്നങ്ങളിൽ ശമനം , തൊഴിൽ മേഖല ശാന്തമാകും, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
🟢കാർത്തിക : പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. സാമ്പത്തിക മായ വിഷമതകൾ മറികടക്കും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും.
🔴രോഹിണി : പ്രതിസന്ധികളെ അതിജീവിക്കും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്.പുതിയ വസ്ത്രലാഭം പ്രതീക്ഷിക്കാം . വിശ്രമം കുറഞ്ഞിരിക്കും , സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , ചെലവ് അധികരിച്ചു നിൽക്കുന്നവാരമാണ് . ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.
🟣മകയിരം : വിശ്രമം കുറയും. വാക്കുകൾസൂക്ഷിച്ച് ഉപയോഗിക്കുക. വിവാഹ മാലോചിക്കുന്ന വർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. .
🔵തിരുവാതിര : വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും . അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി വാരം അനുകൂലമല്ല സാമ്പത്തിക പരമായ വിഷമതകൾ അലട്ടും
🟤പുണർതം : ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ.പുതിയ പദ്ധതികളില് പണം മുടക്കും. അതില് നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില് നിന്ന് അനുകൂല തീരുമാനം ലഭിക്കും.സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന, ബിസിനസ്സിൽ പുരോഗതി.
🟢പൂയം : മാനസിക മായ സംതൃപ്തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. രോഗദുരിതത്തിൽ ശമനം , ശാരീരീക സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം കർമ്മരംഗത്ത് നേട്ടങ്ങൾ ,ബന്ധുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും.
🔵ആയില്യം : മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത.അവിചാരിത ധന ലാഭം ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളിൽ ആശ്വാസം .ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും.
🟡മകം : ഗുണപരമായ വാരം, ഉദ്ദിഷ്ട കാര്യ സാദ്ധ്യം . തൊഴിൽപരമായ നേട്ടങ്ങൾ , ചെലവ് നിയന്ത്രിക്കുവാൻ സാധിക്കും, .സഹോദര ഗുണം വർദ്ധിക്കും, സർക്കാർരേഖകൾ ലഭിക്കും,ഉദര രോഗ സാദ്ധ്യത.
🟡പൂരം : കുടുംബാംഗങ്ങളിൽ നിന്നുള്ള പിന്തുണ , പ്രധാന തീരുമാനങ്ങൾ എടുക്കും, പിതാവിന് രോഗ സാധ്യതാ , പുതു വസ്ത്ര ലാഭം ബിസിനസ്സിൽ ധനലാഭം, തൊഴിൽഭാരം മൂലം മനഃ സംഘർഷം, ബന്ധു ജന സന്ദർശനം.
🔵ഉത്രം : പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക , അലസത അപകടമായേക്കാം , ബന്ധു ജന സഹായം ലഭിക്കും, ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ഔഷധസേവ വേണ്ടിവരും,ഉദര രോഗ
സാദ്ധ്യത, പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം.
🟡അത്തം : പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പതിവിൽ ക്കവിഞ്ഞ പണച്ചെലവ് , വിവാഹകാര്യത്തിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സർക്കാർ ഓഫീസുകലുമായി ബന്ധപ്പെട്ട് അലച്ചിൽ ,
പ്രണയബന്ധങ്ങളിൽ നേട്ടം.
🟢ചിത്തിര : ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും , പഠനത്തിൽ അലസത , അലർജി ജന്യരോഗ സാദ്ധ്യത, കർമ്മ രംഗത്ത് ഉന്നതി. വിവാഹ തീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്ന
രോഗത്തിന് ശമനം, സ്വഭവനം വിട്ട് ദൂര യാത്ര വേണ്ടിവരും.
🟠ചോതി : വായ്പയെടുക്കുവാനുള്ള ശ്രമം വിജയിക്കും , ലഹരി വസ്തുക്കളിൽ താല്പര്യമേറും , പ്രവർത്തനങ്ങളിൽ വിജയം, സുഹൃദ് സഹായം ലഭിക്കും . മാനസികമായ വിഷമതകളിൽ നിന്ന് വിടുതൽ,
തൊഴിൽപരമായ മാറ്റങ്ങൾ, ബിസിനസ്സിൽ നേട്ടങ്ങൾ
🟤വിശാഖം : മദ്ധ്യാഹ്നം വരെ അനുകൂല ദിനമാണ് , കുടുംബ സൗഖ്യവർദ്ധന, ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി ഭൂമി വാഹന വിൽപ്പന വഴി ധനലാഭം, സുഹൃത്തുക്കളുമായി വാഗ്വാദം, പൊതുപ്രവർത്തനത്തിൽ ചെറിയ
തിരിച്ചടികൾ.
🔴അനിഴം : പൊതു പ്രവർത്തനത്തിൽ ബന്ധുജന പിന്തുണ കുറയും, അനാവശ്യ ചിന്തകൾ മൂലം മാനസിക സംഘർഷം വർദ്ധിക്കും , പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും,
കടങ്ങൾ വീട്ടും, ദാമ്പത്യ ജീവിത പ്രശ്ങ്ങൾ പരിഹരിക്കും.
🔵തൃക്കേട്ട : ബന്ധു ഗുണം ലഭിക്കും , പ്രധാന തീരുമാനങ്ങൾ എടുക്കും , ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, ഗൃഹനിർമ്മാണത്തിൽ പുരോഗതി.മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും, പരീക്ഷാവിജയം .
🟢മൂലം : ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനങ്ങൽ വാങ്ങിക്കും. ആഗ്രഹങ്ങള് സഫലമാകും.
🔵പൂരാടം : ആഡംബര വസ്തുക്കള്ക്കായി പണം ചെലവിടും. വിദേശയാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില് സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർദ്ധിക്കും . . ഊഹക്കച്ചവടത്തില് വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും .
🟠ഉത്രാടം : രോഗശമനമുണ്ടാകും.കലാകായിക രംഗങ്ങളിൽ പ്രവര്ത്തിക്കുന്നവർക്കും സാമൂഹിക സേവനത്തിൽ പ്രവര്ത്തിക്കുന്നവർക്കും പ്രശസ്തി. സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷകളില് ഉന്നതവിജയം.
⚪തിരുവോണം : ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. ബിസിനസില്നിന്നു നേട്ടം. മനസുഖം വർദ്ധിക്കും . ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽനിന്നു ധനലാഭം.
⚪അവിട്ടം : ഗൃഹം മോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. പിതാവിൽ നിന്ന് ആനുകൂല്യങ്ങൾ.
⚪ചതയം : സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തിൽ വിജയം. വിദ്യാര്ത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയ കാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. കുടുംബത്തില് നിയലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.
🟠പൂരുരുട്ടാതി : സ്വന്തം ഗൃഹത്തില്നിന്നും മാറി നില്ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്മ്മാണം പുരോഗമിക്കും. വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
🟠ഉത്രട്ടാതി : പ്രവര്ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും.പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും .
🔵രേവതി : ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യമുണ്ടാകും . സ്വകര്മ്മങ്ങളിൽ താല്പര്യം വർധിക്കും . ശത്രുക്കൾക്കു മേൽ വിജയം. തൊഴില്മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം.