പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടിലെ ചില വ്യക്തികൾ പലസ്തീനിന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള ദേശവിരുദ്ധ വീഡിയോകൾ അവർ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയെന്ന് തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. കർണാടകയിലെ വിജയനഗർ ജില്ലയിലെ ആലം പാഷ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ്.. 20 കാരൻ പോലീസ് കസ്റ്റഡിയിൽ
ജോവാൻ മധുമല
0
Tags
Top Stories