കനത്ത മഴയിൽ കോട്ടയത്ത് കെഎസ്ഇബി ഓഫീസിൽ വെള്ളം കയറികോട്ടയം : കനത്ത മഴയെ തുടർന്ന്  കോട്ടയം സ്റ്റാർജംഗ്ഷന് സമീപമുള്ള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിലെ മതിൽ ഇടിഞ്ഞു വീണു.
വൈകിട്ട് 6 മണിയോടെയാണ് സംഭവം. മഴയെ തുടർന്ന് റോഡിലുണ്ടായ വെള്ളക്കെട്ടാണ് മതിലിടിയാൻ കാരണം.
മതിലിടിഞ്ഞതോടെ
റോഡിലെ വെള്ളം ഓഫീസ് കോമ്പൗണ്ടിലും, ഓഫീസിനുള്ളിലും കയറി. ഞായറാഴ്ച ആയതിനാൽ ജീവനക്കാർ കുറവായിരുന്നു.
വെള്ളം കയറിയതോടെ ഓഫീസിനുള്ളിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
മുറികൾക്കുള്ളിൽ മുട്ടറ്റത്തോളം വെള്ളം വെള്ളം കയറിയതോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ വെള്ളം ഒഴിവാക്കാൻ പാടുപെട്ടു.

ഓഫീസിലെ സാധനങ്ങൾ സൂക്ഷിച്ച സ്റ്റോറൂമിൽ  മുട്ടറ്റം വെള്ളമായിരുന്നു.

ജീവനക്കാരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട  ശുചീകരണ പ്രവർത്തനത്തിന് ഒടുവിലാണ് ദുരിതത്തിന് അയവ് വന്നത്.
Previous Post Next Post