കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി; പ്രതിക്കെതിരെ യുഎപിഎ ചുമത്തി


കൊച്ചി : കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിലുണ്ടായ സ്ഫോടനത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി(53)യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

അതിനിടെ സ്ഫോടനം നടത്തിയ
പ്രതി ഡോമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി.ഐപിസി 302, 307, എക്സ്പ്ലോസീവ് ആക്ട് 3 എ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഫേസ്ബുക്ക് വിഡിയോയിൽ എത്തിയാണ് പ്രതി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇതിനു ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയും ചെയ്യുകയായിരുന്നു.
Previous Post Next Post