പത്തനംതിട്ടയില്‍ മതപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണം; എസ്പിയുടെ ഉത്തരവ്


 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്പി വി അജിത്തിന്റെ നിര്‍ദേശം. 

പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

 സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പൊലീസ് ആസ്ഥാനത്തു നിന്നും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Previous Post Next Post