പൊൻകുന്നം ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. ജി സുരേഷ് അന്തരിച്ചു


പൊൻകുന്നം: ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എരുമേലി മുക്കൂട്ടുതറ കടമ്പനാട്ട് കെ. ജി സുരേഷ്(54) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 3 മണിക്ക് മുക്കൂട്ടുതറയിലെ സ്വവസതിയിൽ.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

റാന്നി ആർടിഒയിൽ ദീർഘകാലം സേവനമനുഷ്ടിച്ച ശേഷം കഴിഞ്ഞ മാസമാണ് പൊൻകുന്നം ആർടിഒ യിലേക്ക് സ്ഥലം മാറിയെത്തിയത്.
Previous Post Next Post