മലപ്പുറം: വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്കു സവാള കയറ്റിപ്പോകുന്ന ലോറിയാണ് വളവിൽ താഴേക്കു മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവറായ കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിന് (41) പരുക്കേറ്റു. ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഏറെ നേരം പണിപ്പെട്ടാണ് ലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത്.
ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.. ഒരാൾക്ക് പരുക്ക്…
ജോവാൻ മധുമല
0
Tags
Top Stories