17 കാരിയെ ലോഡ്ജിലെത്തിച്ച് കൂട്ടുകാർക്കൊപ്പം ബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി , മൂന്നുപേർ പിടിയിൽ



ബെംഗളുരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തി നരയാക്കിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

17 കാരിയായ പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രായപൂർ ത്തിയാകാത്ത രണ്ട് പേരുൾപ്പടെയാണ് അറസ്റ്റിലായത്.

 ബെംഗളൂരുവിലെ മദ്ദൂരിലാണ് കേസിന് ആസ്പദമായ ദാരുണമായ പീഡനം നടന്നത്.

പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പെൺകുട്ടിയുടെ സഹപാഠികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പെൺകുട്ടിയെ പ്രണയം നടിച്ച് കെണിയിൽപ്പെ ടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. 

പ്രണയം നടിച്ച് യുവാവ് പെൺകുട്ടിയെ മാണ്ഡ്യയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ശേഷം സുഹൃത്തുക്കളുമായി ചേർന്ന് കൂട്ട ബലാത്സം ഗത്തിന് ഇരയാക്കിയെ ന്നാണ് കേസ്.

ബലാത്സംഗം ചെയ്യുന്ന വീഡിയോ മൊബൈലിൽ ചിത്രീകരിച്ചശേഷം പ്രതികൾ ഇതു കാണിച്ച് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടു ത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

 പ്രതികളിലൊരാള്‍ വീഡിയോ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടു ത്തുന്നത് തുടർന്നു. ഒടുവിൽ ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി മാതാപിതാക്കളോട് സംഭവം തുറന്നു പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കള്‍ പൊലീസിൽ പരാതി നൽകി. 

പരാതിയിൽ പോക്സോ വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മാണ്ഡ്യ പൊലീസ് അറിയിച്ചു.
Previous Post Next Post