വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. 30 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് ബോട്ടുകൾക്ക് തീപിടിച്ചത്. ഒരു ബോട്ടിൽ നടന്ന മദ്യപാന പാർട്ടിക്കിടെയാണ് തീ പടർന്നതെന്നാണ് സംശയം. ബോട്ടുകൾക്ക് തീയിട്ടതാണോയെന്ന് പരിശോധിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
വിശാഖപട്ടണത്ത് വൻ തീപിടിത്തം; 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു
Jowan Madhumala
0
Tags
Top Stories