മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം


കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കൊടുവള്ളിയിൽ വെച്ചാണ് മന്ത്രിമാർ പോകുന്ന ബസ് വന്നപ്പോഴേക്കും റോഡിലേക്ക് എടുത്ത് ചാടിയ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.നവകേരള സദസ്സിനായി കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കു നേരെ ജില്ലയിൽ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉയർന്നതോടെ പല കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നിട്ടും കരിങ്കൊടി പ്രതിഷേധം ആവർത്തിക്കുകയാണ്.
Previous Post Next Post