താലൂക്ക് ആശുപത്രി വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ. 
മാവേലിക്കര: മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറേ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സ്വദേശിനി ഡോ. മെഹറുന്നീസെയാണ് ഇന്ന് രാവിലെ 7.30 തോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കാനഡയില്‍ എഞ്ചിനീയറിങിന് പഠിച്ചിരുന്ന മെഹറുന്നീസയുടെ മകൻ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ വിഷമം താങ്ങാനാകാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.മകന്‍ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഇവര്‍ വീട്ടില്‍ തൂങ്ങി മരിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Previous Post Next Post