ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിരോധിച്ച നോട്ടുകളും.


തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിരോധിച്ച നോട്ടുകളും. 2023 നവംബർ മാസത്തെ എണ്ണൽ പൂർത്തിയായപ്പോൾ പിൻവലിച്ച 2000 ത്തിന്‍റെയും നിരോധിച്ച 1000, 500 രൂപയുടെയും നോട്ടുകളാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള മൊത്തം 2 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകളാണ് ഭണ്ടാരത്തിനകത്ത് ഉണ്ടായിരുന്നത്. രണ്ടായിരം രൂപയുടെ 56 കറൻസിയാണ് ലഭിച്ചത്. നിരോധിച്ച ആയിരം രൂപയുടെ 47 കറൻസിയും അഞ്ഞൂറിന്‍റെ 60 കറൻസിയും ലഭിച്ചു.

56 രണ്ടായിരം നോട്ടുകൾക്ക് മൊത്തം ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വരും. ആയിരത്തിന്‍റെ 47 നോട്ടുകളുടെ മൂല്യം നാൽപ്പത്തിയേഴായിരവും 60 അഞ്ഞൂറിന്‍റെ നോട്ടുകൾക്ക് മൊത്തം മുപ്പതിനായിരം മൂല്യവും വരും. മൊത്തത്തിൽ രണ്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് ഇത്തരത്തിലുള്ളത്. അതേസമയം 2023 നവംബർ മാസത്തെ എണ്ണൽ പൂർത്തിയായപ്പോൾ അഞ്ചര കോടിയോളം രൂപയാണ് കിട്ടിയത്, 5,32,54,683 രൂപ. 2 കിലോ 352 ഗ്രാം 600 മില്ലിഗ്രാം സ്വ‍ർണവും 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചു.

ഇ ഭണ്ഡാര വരവ് 1 കോടി 76 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബർ 9  മുതൽ നവംബർ 5 വരെയുള്ള തിയതികളിലായാണ് 176727രൂപ ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കുകളാണ് ഇത്. ഡി എൽ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണാനുള്ള ചുമതലയുണ്ടായിരുന്നത്.
Previous Post Next Post