മാജിക്ക് കാണിച്ച് കുട്ടികളെ രസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ വൈറൽ

മാജിക്ക് കാണിച്ച് കുട്ടികളെ രസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ വൈറലാകുന്നു. കുട്ടികളോടൊപ്പം ആകുമ്പോൾ മോദിജി കുട്ടിയെ പോലെയാകുന്നു എന്ന തലക്കെട്ടിൽ ബിജെപിയുടെ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വീഡിയോയിൽ നാണയം കൊണ്ട് മാജിക് ട്രിക്ക് കാട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദി തന്റെ നെറ്റിയിൽ ഒരു നാണയം വയ്ക്കുകയും തുടർന്ന് തലയുടെ പിൻഭാഗത്ത് തട്ടുകയും ചെയ്യുമ്പോൾ നാണയം കയ്യിലേക്ക് പോരുന്നു. എന്നാൽ മോദി കുട്ടികളുടെ അടുത്ത് ഇതേ കാര്യം ചെയ്യുമ്പോൾ നാണയം അപ്രത്യക്ഷമാകുകയാണ്.

മാജിക് കാട്ടി കുട്ടികളെ രസിപ്പിക്കുവാൻ ശ്രമിക്കുന്ന മോദിയുടെ വീഡിയോ നിരവധി പേരാണ് പങ്കിടുന്നത്
Previous Post Next Post