വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരെ കേസ്.

കണ്ണൂര്‍: വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരില് വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലാണ് പരാതി നല്‍കിയത്.  

പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്് ശ്രീശാന്ത് പറഞ്ഞതായും പരാതിയിലുണ്ട്. പരാതിയില്‍ കണ്ണൂര്‍ ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു.
Previous Post Next Post