ഹരിത കർമ്മ സേനാംഗത്തിന് മർദ്ദനമേറ്റു

 
ഫോർട്ട് കൊച്ചി മൂന്നാം വാർഡിൽ ഹരിത കർമ്മ സേന അംഗത്തിന് മർദനം. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോയ അഖിലിനെയാണ് രണ്ടഗ സംഘം മർദിച്ച് പരുക്കേൽപിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോബോ ജംഗ്ഷനിൽവച്ചായിരുന്നു മർദനം. അഖിലും സുഹൃത്ത് സൂരജും ചേർന്ന് ആണ് മാലിന്യം ശേഖരിക്കാൻ എത്തിയത്. സമയം വൈകിയെത്തി എന്ന് ആരോപിച്ചായിരുന്നു രണ്ടഗ സംഘത്തിന്റെ മർദനം. പരുക്കേറ്റ അഖിൽ കരുവേലിപടി ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ പ്രതിഷേധിച്ച്‌ ഹരിത കർമ്മ സേന അംഗങ്ങൾ രംഗത്തെത്തി. ഇതിനുമുമ്പും സമാനമായ അക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആരോപണം.
Previous Post Next Post