കോയമ്പത്തൂരില്‍ നിന്നുള്ള മടക്ക യാത്രയില്‍ പത്തനംതിട്ട മൈലപ്രയില്‍ വച്ച് റോബിന്‍ ബസിനെ എം വി ഡി വീണ്ടും തടഞ്ഞു : പിഴയും അടപ്പിച്ചു

പിഴയായി 7500 രൂപ അടപ്പിച്ചതിന് ശേഷമാണ് വാഹനം വിട്ടയച്ചത്. നടപടി വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു. കഴിഞ്ഞ ദിവസം പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിന്‍ ബസിനെ തമിഴ്‌നാട് മോട്ടോര്‍ വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. 10000 രൂപ ബസിന് പിഴയിട്ടതിന് ശേഷമാണ് ഉടമയ്ക്ക് ബസ് വിട്ട് നല്‍കിയത്. പെര്‍മിറ്റ് ലംഘനത്തിനെ ചൂണ്ടികാമിച്ചായിരുന്നു പിഴ ഈടാക്കിയിരുന്നത്.

മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വ്വീസ് നടത്താന്‍ റോബിന്‍ ബസിന് ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടിയിരുന്നു. കോടതിയുടെ ഈ തീരുമാനം ബസ് ഉടമയുടെ അഭിഭാഷകന്‍ മരിച്ച സാഹചര്യത്തില്‍ പുതിയ അഭിഭാകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു.
Previous Post Next Post