യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.




 എരുമേലി: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ പനക്കവയൽ ഭാഗത്ത് മറ്റത്തിൽ വീട്ടിൽ അനൂപ് ആന്റണി  (33) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും, യുവതി ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി ഇവരുടെ കയ്യിൽ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ ബാബു, സി.പി.ഓ മാരായ ബോബിസുധീഷ്, റോഷിന അലവി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post