അധ്യാപകരുടെ തമ്മിൽ തല്ല് ; ഭാര്യക്കും ഭർത്താവിനും സസ്പെൻഷൻ, അധ്യാപകൻ ഷാജി അറസ്റ്റിൽ


കോഴിക്കോട് : നരിക്കുനി എരവന്നൂർ യു പി സ്കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയിൽ നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

 കൊടുവള്ളി എഇഒയുടെ ശുപാർശ പ്രകാരമാണ് സ്കൂൾ മാനേജർ സുപ്രീനയെ സസ്പെൻഡ് ചെയ്തത്. എം പി ഷാജിയെ കുന്നമംഗലം എഇഒ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

 എരവന്നൂർയുപി സ്കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മർദ്ദന പരാതി നൽകിയത്. ഇതിനെ തുടർന്ന് ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപക സംഘടനയായ എൻടിയുവിന്റെ ജില്ലാ നേതാവാണ് ഷാജി.
Previous Post Next Post