പാലക്കാട് ഓടുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു, ബസ് നിര്‍ത്താതെ പോയി 
പാലക്കാട്: മണ്ണാര്‍ക്കാട് ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ കുട്ടിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാന ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്ന് വിദ്യാര്‍ഥി ആരോപിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പതിവ് പോലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികള്‍ ഇറങ്ങി അടുത്തതായി മര്‍ജാന ഇറങ്ങാന്‍ പോകുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

വിദ്യാര്‍ഥിനി റോഡില്‍ തെറിച്ചുവീണിട്ടും ബസ് നിര്‍ത്താതെ പോയതായി നാട്ടുകാര്‍ പറയുന്നു. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
Previous Post Next Post