ബിഹാറിൽ നിർമാണത്തിലിരുന്ന മൂന്ന് കിലോമീറ്റർ റോഡ് മോഷണം പോയി. റോഡ് നിർമിച്ച് അതിന്റെ കോൺക്രീറ്റ് ഉണങ്ങും മുമ്പേയാണ് നാട്ടുകാർ കൂട്ടമായി എത്തി കോൺക്രീറ്റ് വാരി കൊണ്ടുപോയത്. ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് ഈ മോഷണം നടന്നത്.
ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിർമാണം ആരംഭിച്ചത്. റോഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് കുട്ടകളിലും ചാക്കുകളിലുമൊക്കെയായി ആളുകൾ വാരി കൊണ്ടുപോകുകയായിരുന്നു. റോഡ് പണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും ഗ്രാമവാസികൾ മോഷ്ടിച്ചു.