ഫോണിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു; ബഹ്റെെനിൽ മലയാളി മരിച്ചു മനാമ: ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ കുഴഞ്ഞു വീണ് മലയാളി മരിച്ചു. കണ്ണൂർ സ്വദേശിയാണ് കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂർ ചെറുകുന്ന് ഇരിണാവ് സ്വദേശി മൊട്ടമ്മൽ പൊക്കോട്ടി പ്രേമരാജൻ ആണ് മരിച്ചത്. 61 വയസായിരുന്നു. സുഹൃത്തിനോട് ഫോണിൽ സംസാരിക്കമ്പോൾ ആണ് കുഴഞ്ഞു വീണത്.ഗുദൈബിയയിലെ ഫ്ലാറ്റിൽ വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം കുഴഞ്ഞു വീഴുന്നത്. കുടുംബസമേതം ബഹ്‌റൈനിൽ താമസിക്കുകയാണ് പ്രേമരാജൻ. ഭാര്യ പ്രീത അവധിക്ക് നാട്ടിൽ ആണ് ഉണ്ടായിരുന്നത്. മകൻ യുകെയിൽ പഠിക്കുകയാണ്. യുകെയിലേക്ക് കഴിഞ്ഞ ദിവസമാണ് പോയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൾ നടക്കുകയാണ്.

Previous Post Next Post