പെൻ‌ഷൻ കൃഷ്ണകുമാർ നൽകും…മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഒരു വ‍ർഷത്തേക്ക് പെൻഷൻ നൽകുമെന്ന് വാഗ്ദാനം


 
ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച് സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ഇരുവർക്കും ഒരു വർഷത്തേക്കുള്ള പെൻഷൻ തുകയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.

അടുത്തിടെയാണ് സർക്കാരിനെതിരെ സമരവുമായി ഇരുവരും രംഗത്തിറങ്ങിയത്. പിച്ചച്ചട്ടിയുമായി തെരുവിലറങ്ങി പ്രതിഷേധിക്കുകയായിരുന്നു ഈ വൃദ്ധർ. വിധവാ പെൻഷൻ കുടിശ്ശിക അനുവദിക്കുക, പാവങ്ങളോട് നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വരാതിരിക്കുക, കറന്റ് ബിൽ അടയ്‌ക്കാൻ നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
Previous Post Next Post