മലപ്പുറത്ത് പുലിയെ കണ്ടതായി അഭ്യൂഹം         

മലപ്പുറം : മങ്കട വെള്ളിലയില്‍ പുലിയെ കണ്ടതായി ടിപ്പര്‍ ലോറി ഡ്രൈവറുടെ മൊഴി. കഴിഞ്ഞ ദിവസം ഉച്ചക്ക് ലോഡ് എടുക്കാന്‍ ചേരിയം മലയിലെ ക്രൗണ്‍ ക്രഷറിലേക്ക് എത്തുമ്പോഴാണ് ഒരു മണിയോടെ മലയിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂടി പുലി റോഡ് മുറിച്ചു കടക്കുന്നതായി കണ്ടതെന്നു കടന്നമണ്ണ സ്വദേശി ടിപ്പര്‍ ഡ്രൈവര്‍ സബീര്‍ പറയുന്നു.

മുമ്പ് ഇവിടെ പുലി സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. പ്രദേശത്തെ ഒട്ടേറെ ആടുകളെ കാണാതായെന്നും ആടിനെ മേയ്ക്കുന്നതിന് ഇടയില്‍ പുലി കടിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് രണ്ടു വര്‍ഷം മുമ്പ് ക്യമറ സ്ഥാപിച്ചിരുന്നു. പക്ഷേ അന്ന് പുലിയെ കണ്ടെത്താനായില്ല.

കുമാരഗിരി എസ്‌റ്റേറ്റുകളോട് സമീപമുള്ള ചേരിയംമലയിലെ ഈ പ്രദേശം പ്രധാനമായും റബര്‍ എസ്‌റ്റേറ്റുകളാണ്. രാവിലെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും സമീപവാസികളും ഏറെ ഭീതിയിലാണ്.


Previous Post Next Post