ഇന്നും ഭൂചലനം; പുലർച്ചെ കുലുങ്ങിയത് മഹാരാഷ്ട്ര


മുംബൈ : മഹാരാഷ്ട്രയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. പുലർച്ചെ 5.09 ഓടെയായിരുന്നു ഭൂചലനം. ഭൂചലനത്തിൽ നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആൻഡമാൻ നിക്കോബാർ ദ്വീപിൽ കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായിരുന്നു. വൈകുന്നേരം 6.36ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ ലഡാക്കിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയിരുന്നു. കാർഗിലിൽ നിന്നും 314 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അറബിക്കടലിന്റെ തീരങ്ങളിലും തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടാകുന്നത് ആശങ്കയുണർത്തുന്നുണ്ട്. എന്നാൽ ഭൂചലനങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്താത്തതും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കാത്തതും ആശ്വാസകരമാണ്.
Previous Post Next Post