പെൺകുട്ടികളുടെ ഫോട്ടോകൾ കൃത്രിമമായി നഗ്നചിത്രങ്ങളാക്കി ഇന്റർനെറ്റിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാ ഗ്രാമിലും ഫെയ്സ്ബുബുക്കിലും ആളുകൾ അപ്‌ലോഡ് ചെയ്യുന്ന പെൺകുട്ടികളുടെ ഫോട്ടോകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.കൊല്ലം : പെൺകുട്ടികളുടെ ഫോട്ടോകൾ കൃത്രിമമായി നഗ്നചിത്രങ്ങളാക്കി ഇന്റർനെറ്റിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി മരുതമൺപള്ളി കാറ്റാടി തച്ചോണത്ത് ചിത്തിര ഭവനിൽ റ്റി.എസ്. സജി (21)യെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം സൈബർ സെല്ലിൽനിന്നും അയച്ചുകൊടുത്തപരാതിയിന്മേൽ പൂയപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.

ഇൻസ്റ്റാ ഗ്രാമിലും ഫെയ്സ്ബുബുക്കിലും ആളുകൾ അപ്‌ലോഡ് ചെയ്യുന്ന പെൺകുട്ടികളുടെ ഫോട്ടോകൾ ശേഖരിക്കുകയും ഈ ഫോട്ടോകൾ പിന്നീട് ടെലഗ്രാമിലുള്ള വിവിധഫ്ലോട്ടുകളിലെ ആപ്കളിലേക്ക് ഡൗൺലോഡ് ചെയ്ത് പൈസ നൽകിയും അല്ലാതെയും കൃത്രിമമായി നഗ്ന ഫോട്ടോകളാക്കി തിരികെ വാങ്ങിയേ ശേഷം ഇൻസ്റ്റാഗ്രാമിലും ഫെയ്സ് ബുക്കിലും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും ഈ അക്കൗണ്ടുകളിൽ നഗ്ന ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇത്തരം നിരവധി കേസുകൾ. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളിപോലീസ് സ്റ്റേഷനിലും , എഴുകോൺ സ്റ്റേഷനിലും പരാതി ലഭിച്ചിട്ടുണ്ട്.

പോലീസ് ഫെയ്സ്ബുക്കിൽ നിന്നും ഐ പി അഡ്രസ് ശേഖരിച്ച് ട്രാക്ക് ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
Previous Post Next Post