മലപ്പുറം : താനൂരില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ചുതെറിപ്പിച്ചു. താനൂര്‍ ഉണ്യാല്‍ റോഡില്‍ എടക്കടപ്പുറം ഹൈസ്‌കൂളിന് സമീപം ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ഥിനിക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. എന്നാൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
ഉണ്യാല്‍ ഭാഗത്തു നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ എതിരെവരികയായിരുന്ന സ്‌കൂട്ടറിനെയും ഇടിച്ചിട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.