മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടുകോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയിയുടെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീടിന് ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് വീടിന് തീയിട്ടതെന്നാണ് ബിജോയിയുടെ വീട്ടുകാരുടെ പരാതി. എന്നാല്‍, ജനരോഷം ഭയന്ന് ബിജോയിയുടെ ബന്ധുക്കള്‍ തന്നെയാണ് വീടിന് തീയിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. തീപിടിച്ച് വീട് ഏകദേശം പൂർണമായി തന്നെ കത്തി നശിച്ചിട്ടുണ്ട്. ആരാണ് തീയിട്ടത് എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഇന്നലെയായിരുന്നു അയൽവാസിയായ ജോയലിനെ ബിജോയി വീടിന് സമീപം വച്ച് കുത്തി കൊലപ്പെടുത്തിയത്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ജോയലിനെ യാതൊരു പ്രകോപനവുമില്ലാതെ ബിജോയി കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ രീതിയിലുള്ള ജനരോഷമാണ് പ്രദേശത്തുണ്ടായിരുന്നത്. ജോയലിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കാനിരിക്കെയാണ് കേസിലെ പ്രതിയുടെ വീടിന് തീയിടുന്ന അസാധാരണ സംഭവം നടന്നത്. ശ്രദ്ധതിരിച്ചുവിടാന്‍ ബിജോയിയുടെ വീട്ടുകാര്‍ തന്നെയാണ് വീടിന് തീയിട്ടുകൊണ്ടുള്ള നാടകം കളിക്കുന്നതെന്നും ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് വലിയരീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. നാട്ടിൽ പൊതു ശല്യമായി അറിയപ്പെടുന്ന ബിജോയിക്കെതിരെ പ്രദേശവാസികള്‍ പലതവണ പരാതി നല്‍കിയിട്ടുണ്ട്
Previous Post Next Post